NEWS & EVENTS

Keam 2024 Registeration open now.. Click here to know more...

March 28, 2024 

NEET UG: 2024: കേരളത്തിൽ നിന്നും 1.44 ലക്ഷത്തിലധികം അപേക്ഷകർ 
- ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിക്ക് കേരളത്തിൽ നിന്നും റെക്കോർഡ് അപേക്ഷകരാണ്  ഈ വർഷം. 1,44,949 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷകരുടെ എണ്ണത്തെക്കാൾ ഏകദേശം 11,500 കൂടുതലാണിത്.

കേരളം ആറാം സ്ഥാനത്ത്: 
- 2024 ൽ രാജ്യത്തെ ആകെ റജിസ്റ്റർ ചെയ്തവരിൽ കേരളം ആറാം സ്ഥാനത്താണ്.
- ഏറ്റവും കൂടുതൽ അപേക്ഷകരുള്ള സംസ്ഥാനം യുപിയാണ് - 3,39,125 പേർ.
- മഹാരാഷ്ട്രയിൽ നിന്ന് 2,79,904 വിദ്യാർത്ഥികളും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
- രാജസ്ഥാൻ, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളും കേരളത്തിന് മുന്നിലാണ്.
- 2023 ൽ 1,33,450 ആയിരുന്നു കേരളത്തിൽ നിന്നുള്ള നീറ്റ് അപേക്ഷകരുടെ എണ്ണം.

പെൺകുട്ടികൾ മുന്നിൽ: 
- ഈ വർഷം നീറ്റ്-യുജി ക്ക് റജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ ഭൂരിഭാഗവും പെൺക…
 KEAM 2024: ഏപ്രിൽ 17 വരെ അപേക്ഷിക്കാം 

▪️കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു.

 ▪️ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ "KEAM-2024 Online Application" എന്ന ലിങ്ക് മുഖേന 2024 മാർച്ച് 27 മുതൽ ഏപ്രിൽ 17 വൈകുന്നേരം 5.00 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

▪️അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ 2024 ഏപ്രിൽ 17-നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. 

▪️വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് 2024 ഏപ്രിൽ 24 വൈകുന്നേരം 5:00 മണിവരെ അവസരം ഉണ്ടായിരിക്കുന്നതാണ്. 

▪️അപേക്ഷയുടെ അക്നോളജ്‌മെൻ്റ് പേജിൻ്റെ പകർപ്പോ മറ്റ് അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്യേണ്ടതില്ല. 

▪️അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. 

▪️കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും മേൽ പറഞ്ഞ തീയതിക്കുള്ളിൽ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ "KEAM-2024 Online Application" എന്ന ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നീറ്റ് യു.ജി 2024 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്. 

▪️കേരളത്തിലെ ആർക്കിടെക്‌ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മേൽ പറഞ്ഞ തീയതിക്കുള്ളിൽ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ "KEAM- 2024 Online Application" എന്ന ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതും കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ (COA) നടത്തുന്ന NATA 2024 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.